മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അനു സിത്താര. മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവയ്‍ക്കുകയാണ് അനു സിത്താര.

ശരിക്കും മമ്മുക്ക എനിക്ക് എന്റെ വീട്ടിലെ ആളെ പോലെയാണ്..ചെറുതായിരിക്കുമ്പോള്‍ മമ്മൂക്കയെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ എപ്പോഴും സ്വപ്നം കാണും..ചെ്‌ന്നെയില്‍ വെച്ചാണ് മമ്മൂക്കയെ നേരിട്ട് കാണുന്നത്. പറഞ്ഞ സമയത്ത് എത്താന്‍ പറ്റിയില്ല. ഭയങ്കര ബ്ലോക്ക്.. വണ്ടി ബ്ലോക്കില്‍പ്പെടുമ്പോള്‍ ഞാനും വിഷ്ണുവേട്ടനും ഇറങ്ങി ഓടും.. പിന്നെ വണ്ടി അടുത്തെത്തുമ്പോള്‍ കയറും.. ഇങ്ങനെ ഇറങ്ങിയും കയറിയും ലൊക്കേഷനിലെത്തുമ്പോഴേയ്ക്കും എല്ലാരും പോയിരുന്നു. അപ്പോഴാണ് ദൂരെ കാരവന്‍ കിടക്കുന്നത് കണ്ടത്. പ്രതീക്ഷയോടെ ചെന്നപ്പോള്‍ അതാ ഇറങ്ങി വരുന്നു സാക്ഷാല്‍ മമ്മൂക്ക. മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ ശബ്‍ദമൊക്കെ ഇടറി, കണ്ണുനിറഞ്ഞ് ഒഴുകുകയായിരുന്നു. ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇപ്പോ ഞാന്‍ ഇടയ്ക്കിടയ്ക്ക് മമ്മൂക്കയ്ക്ക് മെസേജ് അയക്കും..