കൊച്ചി: അനു സിത്താരയ്ക്ക് ഇന്ന് ആരാധകര്‍ ദിനം പ്രതികൂടി വരികയാണ്. രാമന്‍റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതോടെയാണു അനു സിത്താരയ്ക്ക് ഇത്രയധികം ആരാധകരെ ലഭിച്ചത്. ആദ്യം സഹനായിക വേഷത്തില്‍ എത്തിയ അനുവിനെ ഇന്നു  പ്രേക്ഷകര്‍ നായികയായി സ്വീകരിച്ചു കഴിഞ്ഞു.

അനു സിത്താര ആനയുടെ തുമ്പികൈകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആന അലറലോടലറല്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ആനയുടെ തുമ്പികൈള്‍ക്കിടയില്‍ നില്‍ക്കുന്ന അനു സത്താരയുടെയും ഒപ്പം ആനപ്പുറത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു.

ഈ സിനിമയുടെ പേര് പറയുമ്പോഴും നാക്ക് ഉളുക്കാനും ഉടക്കാനും ഇടയുണ്ട്. ദിലീപ് മേനോനാണ് ചിത്രത്തിന്റെ സംവിധാനം. എബി, ഒരു സിനിമാക്കാരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനീത് നായനാകുന്ന ചിത്രമാണിത്. 

വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്. ശരത് ബാലനാണ് തിരക്കഥ. ദീപു എസ് ഉണ്ണിയാണ് ഛായാഗ്രാഹകന്‍. പോയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുംപുറം, നേവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം.