മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍ കഥാപാത്രം പഠിച്ചത് നാലുമാസം കൊണ്ട്

മുംബൈ:മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട അനുപം ഖേറിന്‍റെ സിനിമാ ജീവിതം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അനുപമിന്‍റെ പുതിയ ചിത്രമാണ് 'ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍'‍. തന്‍റെ കരിയറിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മന്‍മോഹന്‍ സിംഗെന്നാണ് 500ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച അനുപമം പറയുന്നത്.

മന്‍മോഹന്‍ സിംഗ് എന്ന കഥാപാത്രത്തെ നാല് മാസമെടുത്താണ് പഠിച്ചതെന്നും ചെയ്തതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം പ്രേക്ഷകര്‍ക്ക് ഉടന്‍ സക്രീനില്‍ കാണാന്‍ കഴിയുമെന്നും അനുപം പറഞ്ഞു. മാസ്റ്റര്‍ ദീനാനാഥ് മംഗേഷ്ക്കര്‍ സ്മൃതി പ്രതിഷ്ഥാന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അനുപം ഖേര്‍.

Scroll to load tweet…