ഹിന്ദി നടന്‍ അനുപം ഖേറിനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചു. രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി ആദരിച്ച നടനാണ് അനുപം ഖേര്‍. രണ്ടു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നേരത്തെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വന്‍ വിമര്‍ശനം ഉണ്ടായിരുന്നു. മതിയായ യോഗ്യത ഇല്ലാത്ത ആളാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും ചൗഹാന്‍ രാജിവയ്ക്കാന്‍ തയ്യാറായിരുന്നു. പിന്നീട് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ ദീര്‍ഘകാല സമരം നടക്കുകയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‍കരിക്കുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ ഗജേന്ദ്ര ചൗഹാന്റെ കാലാവധി തീർന്ന സാഹചര്യത്തിലാണ് പുതിയ നിയമനം
