പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ പരമേശ്വരന്‍ മലയാളികളുടെ പ്രിയങ്കരിയായത്. അതുകൊണ്ടുതന്നെ ആ പേരിനോട് അനുപമ പരമേശ്വരന് അത്രത്തോളം സ്നേഹമുണ്ട്. സ്വന്തം വീട് എടുത്തപ്പോഴും അനുപമ പേരിട്ടത് പ്രേമം എന്നു തന്നെയാണ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അനുപമ പരമേശ്വരന്‍ അറിയിച്ചത്.

അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘രണ്ട് വർഷം മുമ്പ്, ഇതേ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു. ‘പ്രേമം’. ഇപ്പോൾ എന്റെ വീടിന് ഒരു പേര് നോക്കിയപ്പോൾ ഇതിലും മനോഹരമായ മറ്റൊരു പേരില്ല. ഏറ്റവും മികച്ച തുടക്കം നൽ‍കിയ എന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രന് നന്ദി. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് താങ്കൾ.

അൻവറിക്ക ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അദ്ദേഹത്തിനും നന്ദി. നിവിന്‍ ചേട്ടന്, മഡോണ, സായി പല്ലവി എല്ലാവർക്കും നന്ദി അറിയിക്കുന്നു.