സെപ്തംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുക.
അഭിഷേക് ബച്ചൻ ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മൻമര്‍സിയൻ എന്ന ചിത്രമാണ് അഭിഷേക് ബച്ചന്റേതായി റിലീസിന് തയ്യാറായിരിക്കുന്നത്. ആരാധാകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുക.
തപ്‍സി ആണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. വിക്കി കൌശാലും അക്ഷയ് അറോറയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുഗ് കശ്യപ് ആണ് സംവിധായകൻ. പഞ്ചാബില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. അമിത് ത്രിവേദി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
