ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

നവീന്‍ ഭാസ്ക്കറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആശാ ശരത്, സുദീപ് കോപ്പ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.