വെല്ലുവിളി ഏറ്റെടുക്കുന്നു, ഇതാണ് എന്‍റെ വീഡിയോ; കോലിയുടെ ചലഞ്ച് ഏറ്റെടുത്ത് അനുഷ്ക
കോലിയുടെ ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് ഭാര്യ അനുഷ്ക ശര്മ. ധോണിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാര്യ അനുഷ്കയെയുമായിരുന്നു കോലി ചലഞ്ച് ചെയ്തത്. പ്രധാനമന്ത്രി നേരത്തെ ചലഞ്ച് സ്വീകരിച്ചതായി അറിയിച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്ക്കകമാണ് ജിമ്മില് വെയ് ലിഫ്റ്റിങ് വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അനുഷ്കയെത്തിയത്. ഞാന് വെല്ലുവിളി ഏറ്റെടുക്കുന്നു, ഇതാണ് എന്റെ വീഡിയോ എന്നാണ് അനുഷ്കയുടെ ട്വീറ്റ്. സുഹൃത്തുക്കളായ ദീപിക പള്ളിക്കല് വരുണ് ദവാന് എന്നിവരെ അനുഷ്ക ചലഞ്ച് ചെയ്യുന്നുണ്ട്.
കേന്ദ്ര കായിക മന്ത്രി രാജ്യവര്ധന് സിങ് റാത്തോഡാണ് കാംപയിന് തുടക്കം കുറിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സൈന നെഹ്വാള്, കോലി, ഋതിക് റോഷന് എന്നിവരെ മന്ത്രി വെല്ലുവിളിക്കുകയായിരുന്നു. ഇവരില് എല്ലാവരും ചലഞ്ച് സ്വീകരിക്കുകയും സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുകയും ചെയ്തതോടെ കാംപയിന് ട്വിറ്ററില് വൈറലാവുകയാണ്.
