വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പരസ്യം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. വീണ്ടും ഇരുവരുടെയും ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മുംബൈയിലെ ഡോ.ജുവല്‍ ഗമാഡിയയെ കാണാന്‍ ഇരുവരും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് ഡോ. ജുവല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ബോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയമുള്ള ഡോക്ടറാണ് ജുവല്‍. താരങ്ങള്‍ ഇടയ്ക്കിടെ ഈ ഡോക്ടറെ കാണാന്‍ എത്താറുമുണ്ട്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കത്രീന കെയ്ഫ് തുടങ്ങിയവരുടെ ഇഷ്ടപ്പെട്ട ഡോക്ടറാണ് ജുവല്‍.
