രണ്ടാള്‍ക്കും ഒരു ഡ്രസ്സേ  ഉള്ളൂ, വിരാട് കോലിയോടും അനുഷ്‍ക ശര്‍മ്മയോടും ആരാധകര്‍

അനുഷ്‍ക ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിവാഹ വാര്‍ത്ത വൻ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ഇവരുടെ വസ്‍ത്രധാരണമാണ് വാര്‍ത്തകളില്‍‌ ഇടം നേടുന്നത്. ഇരുവരും പരസ്‍പരം വസ്‍ത്രങ്ങള്‍ മാറി ധരിക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

View post on Instagram
Scroll to load tweet…

വിരാട് കോലി ജിമ്മില്‍ ധരിച്ച ടീഷര്‍ട്ട് ധരിച്ച് അനുഷ്‍ക ശര്‍മ്മ പുറത്തുവരുന്ന ഫോട്ടോയാണ് വൈറലാകുന്നത്. അനുഷ്‍ക ശര്‍മ്മയുടെ വസ്‍ത്രങ്ങള്‍ ധരിച്ച വിരാട് കോലിയുടെയും ഫോട്ടോയും വൈറലാകുന്നു. ഇരുവര്‍ക്കും ആരെങ്കിലും വസ്‍ത്രങ്ങള്‍ വാങ്ങിക്കൊടുക്കൂ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്നത്. വിരാട് കോലിയുടെയും അനുഷ്‍ക ശര്‍മ്മയുടെയും ദാമ്പത്യബന്ധത്തിന്റെ ദൃഢതയാണ് വസ്‍ത്രങ്ങള്‍ പരസ്‍‌പരം മാറി ധരിക്കുന്നത് സൂചിപ്പിക്കുന്നതെന്നും ചിലര്‍ പറയുന്നു.