ഫോട്ടോ കണ്ട് ആരാധകര്‍ അമ്പരന്നു, എന്തൊരു മേയ്‍ക്ക് ഓവര്‍!

അനുഷ്‍ക ശര്‍മ്മ നായികയാകുന്ന പാരിയുടെ റിലീസിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം വരുണ്‍ ധവാന്‍ നായകനായി അനുഷ്‍ക ശര്‍മ്മ നായികയാകുന്ന സിനിമ കൂടി റിലീസിന് തയ്യാറാകുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പുറത്തുവിട്ടു. തീര്‍ത്തും ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അനുഷ്‍ക ശര്‍മ്മ മാത്രമല്ല വരുണ്‍ ധവാനും ഗ്രാമീണ യുവാവായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വരുണ്‍ ധവാനും അനുഷ്‍ക ശര്‍മ്മയും കൃത്യമായി രൂപത്തില്‍ കഥാപാത്രത്തിലേക്ക് മാറി എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.