മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം ജനതാ ഗാരേജില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷമുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഉണ്ണി മുകുന്ദന്റെ തെലുങ്കു ചിത്രം ഒരുങ്ങുകയാണ്. ഭഗ്മതി എന്ന തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ബാഹുബലിയിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അനുഷ്‍കാ ഷെട്ടി നായികയാകുന്ന സിനിമയാണ് ഇത്. ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നുവെന്നാണ് അനുഷ്കാ ഷെട്ടി പറയുന്നത്.
നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിര്‍ത്തും. കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നു. കൂടുതല്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്നും അനുഷ്കാ ഷെട്ടി പറഞ്ഞു.
അനുഷ്കാ ഷെട്ടിയുമൊത്തുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചും അവരുടെ ലാളിത്യത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
