അടിമുടി മാറിയാണ് ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ എത്തിയത്. ഈ മാറ്റം മലയാള സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല അന്യഭാഷാ കലാകാരന്മാര്‍ക്കും പ്രചോദനമായിട്ടുണ്ട്. മോഹന്‍ലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്‌ക പ്രശംസിച്ചത്. 

ഭാഗമതിക്ക് വേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്‌ക എത്തിയത്. കഥാപാത്ര പൂര്‍ത്തികരണത്തിനായി ചിത്രത്തില്‍ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നല്‍കിയത്. 

 "തന്റെ ഈ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതെ വയ്യ.

അദ്ദേഹത്തിന് 56 കഴിഞ്ഞെന്നാണ് എന്റെ അറിവ്, ഈ പ്രായത്തിലും ഒരു യുവനടന്‍ മാത്രം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ റിസ്‌കും അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റം താന്‍ കണ്ടിട്ടില്ല എന്ന അവതാരിക പറഞ്ഞപ്പോള്‍ അത് എന്തയാലും കാണണം" എന്നും അനുഷ്‌ക അവതാരികയോട് പറഞ്ഞു.