ഹൈദരാബാദ്: ബാഹുബലി 2 വിനുശേഷം പ്രഭാസ്അനുഷ്‌ക ഷെട്ടി ജോഡികളെ സാഹോയിലൂടെ വീണ്ടും കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അനുഷ്‌ക സാഹോയില്‍നിന്നും പിന്മാറിയത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അനുസൃതമായി ശരീരവണ്ണം കുറയ്ക്കാന്‍ സാധിക്കാത്തതിനാലാണ് അനുഷ്‌ക ചിത്രത്തില്‍നിന്നും പിന്മാറിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വണ്ണം മാത്രമല്ല മറ്റൊരു കാരണം കൊണ്ടു കൂടിയാണ് അനുഷ്‌ക സാഹോ വേണ്ടെന്ന് വച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സാഹോയ്ക്കുവേണ്ടി അനുഷ്‌ക കഠിന പരിശീലനത്തിനായിരുന്നു. ഇതിന്റെ ഫലമായി അനുഷ്‌കയുടെ വണ്ണം കുറയുകയും ചെയ്തു. പക്ഷേ വണ്ണത്തെക്കാള്‍ അനുഷ്‌കയെ അലട്ടിയത് മറ്റൊന്നാണ്. അനുഷ്‌ക കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ബോളിവുഡ്‌ലൈഫ് ഡോട്‌കോം റിപ്പോര്‍ട്ട് ചെയ്തു.
ബാഹുബലി 2 വിലെ പ്രഭാസ്അനുഷ്‌ക ജോഡിപ്പൊരുത്തം പ്രേക്ഷ ഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. സാഹോയിലും പ്രേക്ഷകര്‍ ഇതു പ്രതീക്ഷിക്കും. അവര്‍ക്ക് ഇത് നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അനുഷ്‌കയ്ക്ക് ഉറപ്പുണ്ടായില്ല. ഇത് താരത്തെ സമ്മര്‍ദ്ദത്തിലാക്കി. ഒരു വശത്ത് ശരീരവണ്ണം കുറയ്ക്കാനുളള സമ്മര്‍ദ്ദവും മറ്റൊരു വശത്ത് മാനസിക സമ്മര്‍ദ്ദവും കൂടി ചേര്‍ന്നപ്പോഴാണ് സാഹോയില്‍നിന്നും പിന്മാറാന്‍ അനുഷ്‌ക തീരുമാനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
അനുഷ്‌ക ഷെട്ടി പിന്മാറിയതോടെ ശ്രദ്ധ കപൂറിനെയാണ് സാഹോയിലെ നായികയായി തിരഞ്ഞെടുത്തത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് സാഹോ പുറത്തിറങ്ങുക. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലുക്കിലും ഭാവത്തിലും ബാഹുബലിയില്‍നിന്നും തികച്ചും വ്യത്യസ്തനായ പ്രഭാസിനെയാണ് ടീസറില്‍ കണ്ടത്.
