ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു അനുഷ്‌ക വിരാട് കോഹ്ലി വിവാഹം. പ്രേക്ഷകരുടെ ഹരമായി ഇരുതാരങ്ങളും ഏറെ നാളത്തെ പ്രണയത്തിന് ശേഷം  ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വച്ച് വിവാഹിതരായത്. മിലാനിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്  ചടങ്ങില്‍ പങ്കെടുത്തത്. 

ഡിസംബര്‍ 21 ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇരുവരും ബന്ധുക്കള്‍ക്കായി അന്ന് വിവാഹ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ്- ബോളിവുഡ് താരങ്ങള്‍ക്ക് ഡിസംബര്‍ 26 ന് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ഇരുതാരങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരുടെയും നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഇരുവരുടെയും ബാല്യകാല ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 29 കാരിയായ അനുഷ്‌ക അയോധ്യയിലാണ് ജനിച്ചത്. പട്ടാളക്കാരന്റെ മകളായ അനുഷ്‌ക ബംഗളൂരുവിലാണ് അനുഷ്‌ക വളര്‍ന്നത്. പിന്നീട് മോഡലിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഷാരൂഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു.