മലയാളത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നായികാനടിയാണ് അനുശ്രീ. നാടന്‍പെണ്‍കുട്ടിയായും ആണായി മാറുന്ന സ്‍ത്രീയായും ഒക്കെ വിസ്‍മയിപ്പിച്ച അനുശ്രീ ഇനി കാക്കി അണിയുകയാണ്. ഒപ്പം എന്ന സിനിമയിലാണ് അനുശ്രീ പൊലീസ് ഓഫീസറാകുന്നത്. ഗംഗ എന്നാണ് അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസ് ആയി നിയമിതയാകുന്ന കഥാപാത്രമായിട്ടാണ് അനുശ്രീ അഭിനയിക്കുന്നത്.

ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ ഒരു കേസില്‍ പെടുന്നു. അന്ധനായ മോഹന്‍ലാലിന്റെ കഥാപാത്രം കുറ്റവാളിയല്ലെന്ന് അറിയാവുന്നത് ഗംഗയ്ക്കു മാത്രമാണ്. മോഹന്‍‌ലാലിനെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുകയാണ് ഗംഗ. ക്രൈം ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്.