സുജിത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

 മലയാളത്തിന്റെ പ്രിയതാരം അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നു. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുശ്രീ ഓട്ടോ ഡ്രൈവറാവുന്നത്.

എംഡി മീഡിയാ ആന്റ് ലാര്‍വ ക്ലബിന്റെ ബാനറില്‍ മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ്, സുജിത് വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിത എന്ന കേന്ദ്ര കഥാപാത്രത്തെ യാണ് അനുശ്രീ അവതരിപ്പിക്കുന്നത്.

ഇരുപതോളം പുരുഷന്മാര്‍ ഓട്ടോ ഡ്രൈവറായിട്ടുള്ള ഒരു സ്റ്റാന്‍ഡിലേക്ക് ഒരു വനിതാ ഓട്ടോ ഡ്രൈവര്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.