മഹേഷിന്‍റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ അപർണ്ണ ബാലമുരളി തനിക്ക് അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് ആദ്യ ചിത്രത്തില്‍ തന്നെ തെളിയിച്ചിരുന്നു. 'സൺഡേ ഹോളിഡേ' എന്ന ചിത്രത്തിലൂടെ വീണ്ടും അപർണ ഗായികയായി മിന്നിത്തിളങ്ങുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ദൂരേ ദൂരേ എന്ന ഗാനമാണ് അപർണ്ണ ആലപിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളിയൊടൊപ്പം അരവിന്ദ് വേണുഗോപാലും ഗാനം ആലപിച്ചിട്ടുണ്ട്. ഗാനത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഇതിനൊടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

'ബൈസൈക്കിൾ തീവ്സ്' എന്ന ചിത്രത്തിനുശേഷം ജിസ് ജോയി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 'സണ്‍ഡേ ഹോളിഡേ' . മാക്ട്രോ പിക്ചേഴ്സിൻ്റെ ബാനറില്‍ ഷീൻ ഹെലന്‍ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് ആസിഫ് അലിയാണ്.

നർമ്മത്തിനും പ്രണയത്തിനും പ്രധാന്യമുള്ള കഥയുമയാണ് സൺഡേ ഹോളിഡേ തിയറ്ററുകളിൽ എത്തുന്നത്. ശ്രീനിവാസൻ, ലാല്‍ ജോസ്, ആശ ശരത് എന്നിവരും ചിത്രത്തിലുണ്ട്. ഒരു ഞായറാഴ്ച നടക്കുന്ന കഥയാണ് സണ്‍ഡേ ഹോളിഡേയിലൂടെ തിയറ്ററുകളില്‍ എത്തുന്നത്.