ഓണ്‍ലൈന്‍ നിരൂപണത്തെ കുറിച്ചുള്ള വിവാദം: പ്രതികരണവുമായി അപര്‍ണ ബാലമുരളി

ഓണ്‍ലൈൻ മാധ്യമങ്ങളിലെ സിനിമാ നിരൂപണത്തെ കുറിച്ച് നടത്തിയ പ്രസ്‍താവനയില്‍ വിശദീകരണവുമായി അപര്‍ണ ബാലമുരളി. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. സിനിമയെ കുറിച്ച്‌ പുറത്തു വരുന്ന നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള കാര്യങ്ങള്‍ ഒരു പോലെ ഉൾക്കൊള്ളുന്ന ആളാണ് താനെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന മ്ലേച്ഛമായ കന്റുകളും അസഭ്യമായിട്ടുള്ള സന്ദേശങ്ങളെ കുറിച്ചുമാണെന്നും അന്ന് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ന്ന് വരുന്ന ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കപ്പെടേണ്ടതാണെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

കാമുകി എന്ന സിനിമയാണ് അപര്‍ണ ബാലമുരളിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എസ് ബിജു ഒരുക്കിയ സിനിമയില്‍ അസ്‍കര്‍ അലിയാണ് നായകന്‍.