ദേവരാജന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട് 12 വര്‍ഷം 

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ വിടപറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം.വ്യത്യസ്ത രാഗങ്ങളില്‍ മലയാളത്തില്‍ മാത്രം 300 ഗാനങ്ങളാണ് ഈ അനുഗ്രഹീത കലാകാരന്‍ നമുക്കായി നല്‍കിയത്. ദേവരാജന്‍ മാസ്റ്ററെക്കുറിച്ചുള്ള ചെറിയ മനോഹരമായ കുറിപ്പിനൊപ്പം അദേഹത്തിന്‍റെ മനോഹരമായ 'പ്രേമകവിതകളെ' എന്ന ഗാനവും ആലപിച്ചിരിക്കുകയാണ് ഒഎന്‍വിയുടെ കൊച്ചുമകള്‍ അപര്‍ണ.

അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഏറ്റവും പ്രിയപ്പെട്ട ദേവരാജന്‍ അപ്പൂപ്പന്‍ നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുന്നു. അപ്പുപ്പന്‍റെ സ്നേഹവാത്സല്യങ്ങൾ ഒരുപാട് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നായി കാണുന്നു. ലീലാമണി അമ്മുമ്മയിലൂടെ ഇപ്പോഴും ആ സ്നേഹത്തിന്റെ തുടര്‍ച്ച ഞാന്‍ അറിയുന്നു. അദേഹത്തിന്‍റെ അനുഗ്രഹം ഒരു അദൃശ്യ ശക്തിയായി എന്റെ കൂടെയുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ആ അതുല്യപ്രതിഭയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായ 'പ്രേമകവിതകളേ' എന്ന ഗാനത്തിന്റെ കുറച്ച് വരികള്‍ നിങ്ങള്‍ക്കായി ഇതാ.