ഡിസി യൂണിവേഴ്‌സില്‍ നിന്ന് ഇത്രകാലവും പുറത്തുവന്ന സിനിമകളില്‍ കളക്ഷനില്‍ രണ്ടാമതെത്തിയിരിക്കുകയാണ് അക്വാമാന്‍ ഇപ്പോള്‍. 2012ല്‍ പുറത്തെത്തിയ 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' ആണ് ഡിസിയുടെ എക്കാലത്തെയും ബമ്പര്‍ ഹിറ്റ്.
ആഗോള ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടി 'അക്വാമാന്‍'. 'സോ'യും കോണ്‍ജറിംഗ് 2ഉും ഒക്കെ ഒരുക്കിയ ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 14നാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. പിന്നാലെ ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് നോര്‍ത്ത് അമേരിക്കയിലും റിലീസ് ചെയ്തു. ചൈനയിലാണ് ചിത്രം ആദ്യമെത്തിയത്, ഡിസംബര്‍ ഏഴിന്. ഒരു മാസം പിന്നിടുമ്പോള്‍ കളക്ഷനില്‍ നിര്‍മ്മാതാക്കളെത്തന്നെ ഞെട്ടിക്കുകയാണ് ചിത്രം.

ഡിസി കോമിക്‌സിലെ 'അക്വാമാന്‍' എന്ന കഥാപാത്രത്തെ നായകനാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ കറന്‍സിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്താല്‍ 7075 കോടി രൂപ! ഇതില്‍ യുഎസില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 287.9 മില്യണ്‍ ഡോളറായിരുന്നു. യുഎസ് ഒഴികെ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് 732.4 മില്യണ്‍ ഡോളറും.
ഡിസി യൂണിവേഴ്‌സില്‍ നിന്ന് ഇത്രകാലവും പുറത്തുവന്ന സിനിമകളില്‍ കളക്ഷനില്‍ രണ്ടാമതെത്തിയിരിക്കുകയാണ് അക്വാമാന്‍ ഇപ്പോള്‍. 2012ല്‍ പുറത്തെത്തിയ 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' ആണ് ഡിസിയുടെ എക്കാലത്തെയും ബമ്പര്‍ ഹിറ്റ്. ജേസണ്‍ മൊമോ നായകനാവുന്ന ചിത്രത്തില്‍ ആംബര്‍ ഹേഡ്, വില്ലം ഡഫോയ്, പാട്രിക് വില്‍സണ്‍, നിക്കോള്‍ കിഡ്മാന്‍ എന്നിവരൊക്കെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
