'അറം' വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

First Published 14, Nov 2017, 11:55 AM IST
aram piracy
Highlights

ചെന്നൈ: ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം ഒരിക്കല്‍ കൂടി തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ തലൈവി നയന്‍താര. 'അറം' എന്ന ചിത്രം പലരും ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ നയന്‍താര എന്ന പേരിന്‍റെ ബലത്തിലാണ് ചിത്രം മുന്നോട്ട് പോയത്. അവസാനം തീയറ്ററുകളിലെത്തിയപ്പോള്‍ അര്‍ഹിച്ച വിജയത്തോടെ ചിത്രം മുന്നേറുകയും ചെയ്യുന്നു. എന്നാല്‍ വ്യാജന്മാര്‍ അറത്തെയും വെറുതേ വിട്ടില്ല.

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് വ്യാജന്‍ ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത്.തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്‌സാണ് നയന്‍സിന്റെ സിനിമയും ലീക്കാക്കിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയ പ്രിന്റ് അല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗോപി നൈനാര്‍ സംവിധാനം ചെയ്ത് സിനിമയില്‍ നയന്‍താര തന്റെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുകയാണ്. ചിത്രം സംസാരിക്കുന്നത് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്. വ്യക്തമായ ജനപക്ഷരാഷ്ര്ടീയം ആണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത വരവേല്‍പ്പാണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്.

loader