സിദ്ദിഖും മ്മൂട്ടിയും നയന്‍താരയും ഒന്നിച്ച ഭാസ്‍കര്‍ ദ റാസ്‍കല്‍ എന്ന ചിത്രം തമിഴിലേക്ക്. രജനീകാന്ത് നായകവേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അരവിന്ദ സ്വാമി ചിത്രത്തില്‍ നായകനാകുമെന്ന സ്ഥിരീകരണം വന്നിരിക്കുന്നു.

ഗുണ്ടയായ നായകനും ഏറ്റവും മാന്യമായ പെരുമാറ്റം ആഗ്രഹിക്കുന്ന നായികയും. ഇരുവരെയും ഒന്നിപ്പിക്കുന്ന മക്കളുടെ സൗഹൃദം. മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച ഹിറ്റു ചിത്രം ഭാസ്‍കര്‍ ദ റാസ്‍കല്‍ തമിഴിലും ഒരുങ്ങുകയാണ്. സിദ്ദിഖ് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് വിവരം. രജനീകാന്ത് നായകനായി എത്തുമെന്നായിരുന്നു അഭ്യൂഹമങ്കിലും രജനിയുടെ ഓഫീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. ബോംബ റോഝ തുടങ്ങിയ ഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടായ അരവിന്ദ സ്വാമി നായകനാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഏറെ നാള്‍ സിനിമാ ലോകത്തുനിന്ന് വിട്ടുനിന്ന അരവിന്ദ സ്വാമി ഉജ്ജ്വല തിരിച്ചുവരവ് നടത്തിയിരുന്നു. തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അരവിന്ദ സ്വാമിയുടെ തിരിച്ചുവരവ് ഗംഭീരമാക്കി. ഭാസ്‍‌കര്‍ ദ റാസ്‍കല്‍ തമിഴിലെത്തുമ്പോഴും നയന്‍താര തന്നെയാണ് നായിക. സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അരവിന്ദ സ്വാമി വേഷമിടുന്നുണ്ട്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റവും അരവിന്ദ സ്വാമിക്ക് ഒപ്പമാണെന്നാണ് സൂചന.