ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന അരവിന്ദ സമേത റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം ചിത്രത്തിലെ നിര്‍ണ്ണായകമായ സ്റ്റണ്ട് സീൻ ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്.

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന അരവിന്ദ സമേത റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം ചിത്രത്തിലെ നിര്‍ണ്ണായകമായ സ്റ്റണ്ട് സീൻ ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് മിനിട്ടും 30 സെക്കൻഡും ദൈര്‍ഘ്യമുള്ള സ്റ്റണ്ട് രംഗമാണ് ലീക്കായത്. വ്യക്തതയില്ലാത്ത വീഡിയോ ആണ് ഇത്. ജൂനിയര്‍ എന്‍ടിആറും നാഗ ബാബുവും ഉള്ള രംഗമാണ് ലീക്കായിരിക്കുന്നത്. സംഭവമറിഞ്ഞയുടനെ അണിയറപ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്‍തിട്ടുണ്ട്.

ത്രിവിക്രമ ശ്രീനിവാസ് ആണ് സിനിമ സംവധാനം ചെയ്യുന്നത്. പൂജ ഹെഡ്ജെ ആണ് നായിക. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.