ദില്ലി: ഹിന്ദി ടെലിവിഷന്‍ ഷോകളില്‍ ഏറ്റവുമധികം റേറ്റിങ് ഉള്ള പരിപാടിയാണ് കപില്‍ ശര്‍മ്മയുടെ ഷോ. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസിന്‍റെ നേതാവുമായ നവജോത് സിങ് സിദ്ദുവും ഈ കോമഡി ഷോയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്നാണ്. എന്നാല്‍ ഇനി ഈ പരിപാടിയില്‍ നിന്നും സിദ്ദു പുറത്തേക്ക്. എന്നാല്‍ നല്ല സുഖമില്ലാത്തതിനാലാണ് സിദ്ദു പങ്കെടുക്കാത്തതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 

നടിയായ അര്‍ച്ചന പൂരന്‍ സിങ്ങ് ആകും സിദ്ദുവിന് പകരക്കാരിയായി എത്തുക. എന്നാല്‍, താന്‍ താത്കാലികമായി മാത്രമാണ് എത്തുന്നതെന്ന് അര്‍ച്ചന പ്രതികരിച്ചിരുന്നു. സിദ്ദു ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ തിരികെ എത്തുമെന്ന് അവര്‍ പറഞ്ഞു. ബിജെപിയിലെ എംപി സ്ഥാനം രാജി വച്ചശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചാബില്‍ ജയിച്ച് കയറിയ സിദ്ദു നിലവിലത്തെ ടൂറിസം മന്ത്രിയാണ്. ഏതാണ്ട് നാല വര്‍ഷത്തോളമായി കോമഡി നൈറ്റ് വിത്ത് കപിലിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നും സിദ്ദു.