മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്

കൊച്ചി: യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകന്റെ വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇന്നലെ നടന്ന വിവാഹവും വിവാഹ സത്കാരവും താരസമ്പന്നത്താൽ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജീഷ വിജയൻ, നിരഞ്ജന തുടങ്ങി വൻ താരനിരയാണ് അർജുനെ ആശീർവദിക്കാനായെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാട്ടും ഡാൻസുമായി അർജുനും ഹരിശ്രീ അശോകനും വേദിയെ സമ്പന്നമാക്കുകയും ചെയ്തു. ഏവരും വലിയ ആവേശത്തോടെയാണ് കല്യാണചെറുക്കന്റെയും അച്ഛന്റെയും പാട്ടും ഡാൻസും ഏറ്റെടുത്തത്.

എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശന്റെ കഴുത്തിലാണ് അർജുൻ മിന്നുകെട്ടിയത്. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതരായത്. മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.