ബെഗംലൂരു: യുവനടി ശ്രുതി ഹരിഹരനെതിരെ തമിഴ്താരം അര്‍ജുന്‍ അഞ്ച് കോടിയുടെ മാനനഷ്ടക്കേസ് നല്‍കി. ചില ദിവസങ്ങള്‍ക്ക് മുന്‍പാണ് മീ ടു ക്യാമ്പെയിന്‍റെ ഭാഗമായി ശ്രുതി അര്‍ജുനെതിരെ ആരോപണം ഉയര്‍ത്തിയത്. ബെംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ ആര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച കന്നഡചിത്രമായ നിപുണന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് മോശമായി പെരുമാറി എന്നായിരുന്നു മീടു ആരോപണത്തില്‍ ശ്രുതിയുടെ ആരോപണം. എന്നാല്‍, അര്‍ജ്ജുന്‍ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. ശ്രുതിയുടെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അര്‍ജുന്‍ പ്രതികരിച്ചു. ഒരു കന്നട ചാനലനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അര്‍ജുന്‍ പ്രതികരിച്ചു. നടിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി. അര്‍ജ്ജുന്‍ മോശമായി ആരോടും പെരുമാറിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നിരുന്നു.

അതേസമയം, ശ്രുതിക്ക് പൂര്‍ണപിന്തുണയുമായി പ്രകാശ് രാജ് അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. അച്ഛനെപറ്റിയുള്ള പറഞ്ഞകാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്‍റെ മകള്‍ ഐശ്വര്യയും രംഗത്തുവന്നിരുന്നു. ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. 

ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ പോപ്പുലാരിറ്റിക്ക് വേണ്ടിയാകും. അവരുടേ പേരുകള്‍ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.'ഐശ്വര്യ പറഞ്ഞു.