മുംബൈ: ബോളിവുഡ് സിനിമയിലെ താരപുത്രന്‍മാരിലൊരാളായ അര്‍ജുന്‍ കപൂര്‍ മലൈക അറോറ എന്നിവര്‍ വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ട്. ഫിലിംഫെയര്‍ മാഗസിന്‍ അതിന്‍റെ സൂചനയാണ് നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 19 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മലൈക സല്‍മാന്‍ ഖാന്‍റെ സഹോദരനായ അര്‍ബാസ് ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞത് 2017ലായിരുന്നു.

വിവാഹ മോചനത്തിന് ശേഷം ഇരുവരും പുതിയ പങ്കാളികളെ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറ്റലിക്കാരിയായ ജോര്‍ജിയ ആന്‍ഡ്രിയാനിയാണ് അര്‍ബാസിന്‍റെ കാമുകി. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ബോണി കപൂറിന്‍റെ മകനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ആരാധകരും ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ഇറ്റലിയില്‍ വെച്ചുള്ള ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 

മലൈകയുടെ 45 വയസുണ്ട്. അര്‍ജുന് വയസ് 32 ആണ്. ഈ പ്രണയത്തിന്‍റെ പേരില്‍ പിതാവ് ബോണി കപൂറുമായി അര്‍ജുന്‍ ഇടഞ്ഞുവെന്ന റിപ്പോര്‍ട്ടും ഇടക്കാലത്ത് ബോളിവുഡില്‍ പരന്നിരുന്നു. അടുത്തിടെ മലൈകയുടെ 45-മത്തെ പിറന്നാള്‍ ആഘോഷിച്ചത് അര്‍ജുനും മലൈക്കയും ഒത്തുചേര്‍ന്നാണ്.  അതിനിടെ മലൈക്ക കാരണം സല്‍മാന്‍ ഖാന്‍ അര്‍ജുന്‍ കപൂറിനോട് നീരസം പ്രകടിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ ബോണി കപൂര്‍ ചിത്രത്തില്‍ നിന്നും സല്‍മാന്‍ പിന്‍വാങ്ങിയിരുന്നു. സല്‍മാന്‍റെ സഹോദര ഭാര്യയായിരുന്ന മലൈക അറോറയും ബോണി കപൂറിന്‍റെ മകന്‍ അര്‍ജുനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്‍മാന്‍റെ പിന്‍മാറ്റം എന്നാണ് സൂചന. 

സ്വന്തം കുടുംബത്തെ തകര്‍ക്കാനുള്ള ഒരാളുടെയും ശ്രമത്തെ സല്‍മാന്‍ അനുവദിച്ചുതരില്ലെന്നും ബോണി കപൂറുമായുള്ള നല്ല ബന്ധത്തിന് അര്‍ജുന്‍ തടസ്സമാണെന്നും സല്‍മാന്‍റെ ഒരു സുഹൃത്ത് അന്ന് ഒരു ദേശീയമാധ്യമത്തോട് പറയുന്നത്.