വിജയ്‍യുടെ സര്‍ക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന ഉറപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം വിജയ്‍യുടെ റോളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവരികയാണ്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. തെലുങ്ക് ഡബ്ബിംഗ് ജോലികള്‍ ഉടൻ ആരംഭിക്കും. 

സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വിജയ്‍യുടെ റോളിനെ കുറിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. സാങ്കല്‍പ്പിക കഥാപാത്രമായ സോറോയെ പോലെയാണ് വിജയ്‍യുടെ റോള്‍. ജനങ്ങള്‍ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രമാണ്. തിരക്കഥയില്‍ എ ആര്‍ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നത്. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കും- രാധാ മോഹൻ പറയുന്നു. ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടായിരിക്കും വിജയ് അഭിനയിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം ദിപാവലിക്ക് ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക. ഓഡിയോ 24ന് റിലീസ് ചെയ്യും. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.