കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാംഭാഗം; പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ്

First Published 17, Mar 2018, 3:31 PM IST
Aroma Mani against Kottayam Kunhachan second part
Highlights
  • കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാംഭാഗം
  • പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ്

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി. അണിയറക്കാര്‍  മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും സിനിമയുടെ പേരും പോസറ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും അരോമ മണി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനെതിരെ ആദ്യ സിനിമയുടെ അണിയറപ്രവര്‍ത്തകരും രംഗത്തെത്തി. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് രണ്ടാ ഭാഗം ഇറക്കാന്‍ ആകില്ലെന്നു സംവിധായകന്‍ ടി.എസ് സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പകര്‍പ്പ് അവകാശം പോലും നേടാതെ നടത്തിയ പ്രഖ്യാപനം, നിയമപരമായി തെറ്റെന്നും  പുതിയ ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവോ പ്രഖ്യാപനത്തിന് മുമ്പ്  ഔദ്യോഗികമായി ചര്‍ച്ച നടത്തിയില്ലെന്നും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പഴയ സിനിമയുടെ പോസ്റ്റര്‍  ഉപയോഗിച്ചതും തെറ്റാണെന്നും സുരേഷ് ബാബു തുറന്നടിച്ചു.

loader