പുതിയ സിനിമയായി ഇറക്കുമ്പോള്‍ പുതിയ ലുക്കും പോസ്റ്ററുമായിരുന്നു വേണ്ടിയിരുന്നത് കോട്ടയം കുഞ്ഞച്ചന്‍ എന്ന പേര് ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനം
തിരുവനന്തപുരം: മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപനത്തോടെ വിവാദങ്ങള്ക്കും തുടക്കം. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് ആവശ്യമായ പകര്പ്പവകാശം നേടിയിട്ടില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ നിര്മാതാവ് അരോമ മണി പറയുന്നു. മമ്മൂട്ടിയെ തെറ്റിധരിപ്പിച്ചാണ് അണിയറക്കാര് പ്രഖ്യാപനം നടത്തിയതെന്നാണ് അരോമ മണി അവകാശപ്പെടുന്നത്. ഇവര്ക്ക് കോട്ടയം കുഞ്ഞച്ചന് എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും അത് പകര്പ്പവകാശ നിയമങ്ങളുടെ ലംഘനമാകുമെന്നും അരോമ മണി പറയുന്നു.
ആദ്യ ഭാഗത്തിന് ശേഷം പലപ്പോളായി ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കാന് ആഗ്രഹിച്ചിരുന്നു എന്നാല് പല കാരണങ്ങള് കൊണ്ടാണ് അത് മാറിപ്പോയത്. എന്നാല് മമ്മൂട്ടിയ്ക്ക് താല്പര്യമുണ്ടെന്ന രീതിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് തന്നെ സമീപിച്ചത്. വിജയ് ബാബുവോ മിഥുന് മാനുവലോ ഇത് സംബന്ധിച്ച് സംസാരിച്ചില്ല അവരുടെ പ്രൊഡക്ഷന് യൂണിറ്റിലെ ഒരാളാണ് സംസാരിച്ചത്. മമ്മൂട്ടിയുടെ താല്പര്യമാണല്ലോയെന്ന വിചാരമായിരുന്നു സമ്മതം മൂളാന് കാരണമായത് എന്ന് കോട്ടയം കുഞ്ഞച്ചന് സിനിമയുടെ സംവിധായകന് ടി എസ് സുരേഷ് ബാബു പറയുന്നു. എന്നാല് പുതിയ ഒരു സിനിമ ഇറക്കുമ്പോള് അവര് പുതിയ ലുക്കും ,പുതിയ പോസ്റ്ററുമെല്ലാം ഇറക്കുമെന്നായിരുന്നു ധാരണ എന്നാല് അത് പ്രഖ്യാപനത്തോടെ തെറ്റാണെന്ന് തെളിഞ്ഞു. പുതിയൊരു ചിത്രം ചെയ്യുമ്പോള് പുതിയതായി ലുക്കും , പോസ്റ്ററും ഇറക്കുന്നതായിരുന്നു ശരിയെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്ത്തു. പകര്പ്പവകാശം സംബന്ധിച്ച വിഷയങ്ങള് താനല്ല അരോമ മണിയാണ് കൈകാര്യം ചെയ്യുന്നതെന്നും സുരേഷ് ബാബു പറയുന്നു.
കോട്ടയം കുഞ്ഞച്ചന് 2 വിന്റെ പ്രഖ്യാപനത്തോടെ തന്നെ പ്രശ്നങ്ങള് ഉയര്ന്ന നിലയില് അതേ പേരില് സിനിമ ഇറക്കില്ലെന്ന് പുതിയ ചിത്രത്തിന്റെ സംവിധായകന് വിജയ് ബാബു പറഞ്ഞു. പഴയ നിര്മാതാക്കളുമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം എന്നാല് പ്രഖ്യാപനം ഇത്രയും പ്രശ്നമായതോടെ പേര് തീര്ച്ചയായും ഉപയോഗിക്കില്ല. എന്നാല് മമ്മൂട്ടി തന്നെ കേന്ദ്ര കഥാപാത്രമായി കോമഡിയ്ക്ക് പ്രാധാന്യം നല്കുന്നതാകും ചിത്രമെന്ന് വിജയ് ബാബു വിശദമാക്കി.
