സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നീ എട്ട് തമിഴ് നടന്മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഊട്ടിയിലെ കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2009ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഈ കേസുകളില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

തമിഴ്‍നടി ഭുവനേശ്വരി അറസ്റ്റ് ചെയ്യപ്പെട്ടതിനോട് അനുബന്ധിച്ചു നടന്ന സംഭവങ്ങളാണ് കേസില്‍ കലാശിച്ചത്. മാധ്യമപ്രവര്‍ത്തകയായ റൊസാരിയോ മരിയ സുസൈ ആണ് എട്ടു നടന്മാര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്‍തത്. കേസിലെ വാദം കേള്‍ക്കുന്നത് ജൂണ്‍ 17ലേക്ക് മാറ്റിവച്ചിട്ടുണ്ട്.