ജീവിത പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ  നടത്തുന്ന താരത്തിന്‍റെ നിലപാടിനെതിരെയാണ് വിവിധ തമിഴ് സംഘടനകളും മറ്റും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉയര്‍ത്തുന്നത്

ചെന്നൈ: നടന്‍ ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. ജീവിത പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്ന താരത്തിന്‍റെ നിലപാടിനെതിരെയാണ് വിവിധ തമിഴ് സംഘടനകളും മറ്റും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉയര്‍ത്തുന്നത്. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് ടെലിവിഷന്‍ പരിപാടിയെ ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

കളേഴ്സ് ടിവി തമിഴിലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോ നടക്കുന്നത്. ഇതിലെ വിജയി ആകുന്ന പെണ്‍കുട്ടിയെ ആര്യ വിവാഹം കഴിക്കുംഎന്നാണ് കരുതുന്നത്. ഈ ഷോയില്‍ 16 പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്. നേരെത്ത വധുവിനെ അന്വേഷിച്ച് ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യ തന്നെയാണ് റിയാലിറ്റി ഷോയിലൂടെയാണ് വിവാഹമാണെന്ന് അറിയിച്ചത്. 

പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്. കച്ചവട താത്പര്യമല്ല വിവാഹത്തിനു വേണ്ടത് എന്നും സോഷ്യല്‍ മീഡിയില്‍ വിമര്‍ശനമുണ്ട്.
ആര്യക്ക് പരിണയമെന്ന പേരില്‍ ഈ ഷോ ഒരു മലയാളം ചാനലും പ്രക്ഷേപണം ചെയ്യുന്നുണ്ട്.

അതേ സമയം ഇത് വെറും ചാനല്‍ ഷോയാണെന്നും. ഇത്തരത്തില്‍ മുന്‍പ് ഹിന്ദിയില്‍ സംഘടിപ്പിക്കപ്പെട്ട രാഘി സാവന്തിന്‍റെ വിവാഹ റിയാലിറ്റി ഷോയില്‍ വിജയിച്ച വ്യക്തിയെ രാഘി വിവാഹം കഴിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.