റിയാലിറ്റി ഷോയിലൂടെ ഭാവി വധുവിനെ കണ്ടെത്താനുള്ള കാരണം വെളിപ്പെടുത്തി ആര്യ

First Published 14, Mar 2018, 11:19 AM IST
arya revealed partner selection through reality show
Highlights

ഭാവി വധുവിനെ കണ്ടെത്താന്‍ പ്രയാസമേറിയ കാര്യമാണ്

 തമിഴ് നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ വലിയ വിവദമാണ് ഉയര്‍ത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പതിനാറോളം പെണ്‍കുട്ടികളാണ് ആര്യയുടെ ജീവിത സഖിയാവാന്‍ മത്സരിക്കുന്നത്.  എന്നാല്‍ പരിപാടിക്ക് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ആര്യ തന്നെ വെളിപ്പെടുത്തുന്നു.

 "പലരും പല രീതിയിലാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെ, ഓഫീസില്‍ വച്ച്, സുഹൃത്തുക്കള്‍ വഴി എന്നിങ്ങനെയാണ്. അതുപോലെ സമൂഹമാധ്യമങ്ങളിലൂടെ പല കോണുകളില്‍ ജോലി ചെയ്യുന്നവരെ  പരിചയപ്പെടാന്‍ സാധിക്കാറുണ്ട്. ഓരോ ദിവസവും എത്ര ആളുകളെയാണ് പരിചയപ്പെടുന്നത്.  അങ്ങനെയാണ് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ഇത്തരം ഷോയുടെ ഭാഗമാകുന്നതും. 

 എനിക്ക് ചേര്‍ന്ന ജീവിത സഖിയെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ സാധിച്ചിട്ടില്ല. എനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല. വര്‍ഷങ്ങളായി അതിനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇതിനായിട്ട് ഇറങ്ങിയത്. റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ആ വ്യക്തിയെ വിവാഹം ചെയ്ത് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.

 അവര്‍ ഓരോരുത്തരേയും മനസ്സിലാക്കി എനിക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എനിക്കിപ്പോള്‍ ഒരു ഉറപ്പും നല്‍കാനാവില്ല. ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടി ഇല്ലല്ലോ. ഇതും അതുപോലെ തന്നെ.

 ഇത്തരം പരിപാടിയിലൂടെ പങ്കാളിയെ കണ്ടുപിടിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. കാരണം അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ്.  അവര് എന്റെ ഉള്ളില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് അതുകൊണ്ട് തന്നെ ഞാന്‍ അവരുടെ വികാരത്തെ മാനിക്കേണ്ടതുണ്ട്. ഇതൊരു റിയാലിറ്റി ഷോ ആണ്. എന്റെ സുഹൃത്തുക്കളെല്ലാം സഹായത്തിനുണ്ട്. ഈ വിഷയത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ എനിക്കാവില്ല.  കുടുംബവും എന്നോടൊപ്പമുണ്ട്". ആര്യ പറഞ്ഞു.


 

loader