പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയ വ്യോമസേനയ്ക്ക് അഭിനന്ദനമറിച്ച് സിനിമാ സീരിയല്‍ താരം ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്യ അഭിനന്ദനം അറിയിച്ചത്. 

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയ വ്യോമസേനയ്ക്ക് അഭിനന്ദനമറിച്ച് സിനിമാ സീരിയല്‍ താരം ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്യ അഭിനന്ദനം അറിയിച്ചത്. ഞാന്‍ സല്യൂട്ട് ചെയ്യുന്നു, നന്ദി സഹോദരങ്ങളേ... ഹൗ ദ ജോഷ് എന്ന് ഹാഷ് ടാഗിലാണ് ആര്യയുടെ പോസ്റ്റ്.

ഇന്ന് പുലര്‍ച്ചെയാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പ്രധാന ഭീകര കേന്ദ്രങ്ങള്‍ തകരുകയും മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

View post on Instagram