നടി ആശാ ശരത് ഇട്ട രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ നിന്നുള്ള ഒരു രംഗമാണു രസകരമായ അടിക്കുറിപ്പോടെ ആശ ശരത് പങ്കു വച്ചിരിക്കുന്നത്. 

മോഹന്‍ലാലിനും മേജര്‍ രവിക്കും പുറമേ തെലുങ്ക് നടന്‍ അല്ലു സിരീഷ്, രഞ്ജി പണിക്കാര്‍, ആശ ശരത്, സുധീര്‍ കരമന, സൈജു കുറുപ്പ്, നിക്കി ഗല്‍റാണി തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രീകരണ സമയത്തെ രസകരമായ ഒരു രംഗമാണ് ആശ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

രംഗം ഒന്നില്‍ ഇങ്ങനെയായിരുന്നു പാമ്പിനെ കണ്ടു ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാന്‍. രംഗം രണ്ട്, ഇതല്ല ഇതിനപ്പുറം കണ്ടതാണ് ഈ കെ കെ ജോസഫ് എന്നു സധൈര്യം പറഞ്ഞ് ഇന്നസെന്റ് ഏട്ടനെ മനസില്‍ ധ്യാനിച്ചു 1971 ബിയോണ്‍ണ്ട് ബോര്‍ഡേഴ്‌സ് സെറ്റില്‍ നിന്നും ക്യാമറമാനും ടീമിനുമൊപ്പം പാമ്പും പിന്നെ ഞാനും. എന്നാണ് ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1971 ലെ ഇന്ത്യാ പക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. കഴിഞ്ഞ മാസം ചിത്രികരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡകക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.