Asianet News MalayalamAsianet News Malayalam

സുഗതകുമാരിയാകാന്‍ ആശാ ശരത്

Asha Sarth as Sugathakumari
Author
Thiruvananthapuram, First Published Mar 5, 2017, 11:27 AM IST

കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പവിഴമല്ലി എന്നാണ് സിനിമയുടെ പേര്. ആശാ ശരത് ആണ് സിനിമയില്‍ സുഗതകുമാരി ആയി അഭിനയിക്കുക.
 
സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ മധു അമ്പാട്ടാണ് ചിത്രത്തിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സംഗീത സംവിധാനവും സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

Follow Us:
Download App:
  • android
  • ios