വിഷ്‍ണു വെഞ്ഞാറമൂടാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്‍ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാക്ഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തിരണ്ടിന് തുടക്കം കുറിച്ചു. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം: നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് . പ്രേക്ഷകരെ തുടക്കം മുതൽ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകർഷകഘടകങ്ങളാണ്.
സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട..സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ . ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്. കോസ്റ്റ്യൂം ഡിസൈൻ - ബിജുകുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ വാഴുർ ജോസ്.
