സിനിമാ വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു പ്രതികരിച്ചിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോരചേട്ടൻ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങൾ സിനിമകൾ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതിൽ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങൾ ഞങ്ങളെ ഊരുവിലക്കാൻ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു !