കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ പരമ്പരകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളുമായി 'ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ അവാര്‍ഡ്‌സ്‌ -2016' കൊച്ചി, അങ്കമാലി, അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ സംഘടിപ്പിച്ചു. മലയാളത്തിന്റെ യുവതരംഗം നിവന്‍പോളി, അനുശ്രീ, അജു വര്‍ഗ്ഗീസ്‌, രണ്‍ജി പണിക്കര്‍, സലിംകുമാര്‍, മാമുക്കോയ, ഹരിശ്രീ അശോകന്‍, ജ്യോതികൃഷ്‌ണ, പ്രിയങ്ക, ലെന, വിജയ്‌ ബാബു, ഗിന്നസ്സ്‌ പക്രു, സോന, മീരാനന്ദന്‍, രചന നാരായണന്‍കുട്ടി, സംവിധായകരായ എബ്രിഡ്‌ ഷൈന്‍, ദീപു തുടങ്ങി നിരവധി താരങ്ങള്‍ സദസ്സിന്‌ മിഴിവേകി.

 മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര "സ്‌ത്രീധന'ത്തിനുള്ള പുരസ്‌ക്കാരം ഏഷ്യാനെറ്റ്‌ എംഡി കെ മാ ധവന്‍, പ്രൊഡ്യൂസര്‍ രമേഷ്‌ ബാബുവിന്‌ കൈമാറി. ചലച്ചിത്ര താരങ്ങളായ മുകേഷ്‌, ജഗദീഷ്‌ എന്നിവര്‍ 'ഗോള്‍ഡന്‍ സ്റ്റാര്‍' അവാര്‍ഡ്‌ നല്‍കി ആദരി ച്ചു. മികച്ച പരമ്പരയായി 'പരസ്‌പരവും' ജനപ്രിയ പരമ്പരയായി 'കറുത്തമുത്തും' ഫാമിലി എന്റര്‍ടൈനര്‍ പരമ്പരയായി 'പ്രണയവും' മികച്ച നടനായി കിഷോര്‍ സത്യയെയും മികച്ച നടിയായി മേഘ്‌നയെയും തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍, തിരക്കഥാകൃത്ത്‌ പ്രദീപ്‌ പണിക്കര്‍, സ്വഭാവനടി രേഖ, താരാ കല്യാണ്‍, സ്വഭാവ നടന്‍ സന്തോഷ്‌ കുറുപ്പ്‌, വില്ലന്‍ നവീന്‍, അര്‍ച്ചന, ഹാസ്യതാരം കന്യ, പയ്യന്‍സ്‌, ജനപ്രിയ നടി ഗായത്രി, ജനപ്രിയ നടന്‍ സുബ്രഹ്മണ്യം, എന്റര്‍ടൈനര്‍ ഓഫ്‌ ദ ഇയര്‍ രൂപശ്രീ, രമേഷ്‌ പിഷാരടി, യൂത്ത്‌ ഐക്കോണ്‍ വിവേക്‌ ഗോപന്‍, പുതുമു ഖതാരം ശ്രീനീഷ്‌, ദില്‍ശ, ഗൗരികൃ ഷ്‌ണ, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ സിദ്ദാര്‍ത്ഥ്‌, ദേവി, എഡിറ്റര്‍ രാജേഷ്‌, ശബ്‌ദമിശ്രണം ശ്രീജിത്ത്‌, വീഡിയോ ഗ്രാഫര്‍ മനോജ്‌ കുമാര്‍, ബാലതാരം അക്ഷര കിഷോര്‍, അവതാരകര്‍ ഗോവിന്ദ്‌ പത്മസൂര്യ, മീര, ടെലിഫിലിം കെ ജെ പ്രവീണ്‍കുമാര്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌സ്‌ വരദ, ഹാരിസണ്‍, ഗിരീഷ്‌ ഗ്രാമിക, ഗിരിധര്‍, ഹരി ജി, ലക്ഷ്‌മിപ്രിയ, സിനി വര്‍ഗ്ഗീസ്‌, സെന്തില്‍, നെല്‍സണ്‍, ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ശ്രീലത നമ്പൂതിരി, ടി ആര്‍ ഓമന തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കൂടാതെ റോമ, ഷംന കാസിം, എബിലിറ്റി അണ്‍ലിമിറ്റഡ്‌ ടീം, ടാല്‍മാന്‍ ആന്റ്‌ സ്‌പ്രിംങ്‌മാന്‍ ആക്‌ട്‌, ജനപ്രിയ ടെലിവിഷന്‍ താരങ്ങളുടെ ഡാന്‍സുകളും കോമഡി സ്‌ക്കിറ്റുകളും സദസ്സിനെ ഇളക്കിമറിച്ചു.


അവാര്‍ഡ്‌നിശ ഏഷ്യാനെറ്റില്‍ ജൂണ്‍ 25, 26 തീയതി കളില്‍ (ശനി, ഞായര്‍) വൈകുന്നേരം ഏഴ് മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.