തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന 'ഡയര്‍ ദി ഫിയര്‍''ആര്‍ക്കുണ്ട് ഈ ചങ്കൂറ്റം'എന്ന റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. ധീരതയുടെയും സാഹസത്തിന്റെയും ചങ്കൂറ്റത്തിന്റെയും അതിരുകളില്ലാത്ത ആവേശം നിറയയ്ക്കുന്നതാണ് ഏഷ്യാനെറ്റിന്റെ പുതിയ റിയാലിറ്റി ഷോ.
റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീ ശാക്തീകരണെമന്ന ലക്ഷ്യവുമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഷോ ആണ്''ഡയര്‍ ദി ഫിയര്‍''.ഭീതിജനകവും ഉദ്വോഗഭരിതവും പുതുമയാര്‍ന്നതുമായ മത്സരങ്ങളുമായി എത്തുന്ന ''ഡയര്‍ ദി ഫിയറി''ന്റെ അവതാരകന്‍ ഗോവിന്ദ് പസൂര്യയെന്ന ജി.പി.യാണ്.
കൊച്ചി രാജഗിരി കോളജില്‍വെച്ചു നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഷോയുടെ അവതാരകന്‍ ജി.പി.യും മതസരാര്‍ത്ഥികളും പങ്കെടുത്തു. ''ഡയര്‍ ദി ഫിയര്‍'' എഷ്യാനെറ്റില്‍ ഒക്‌ടോബര്‍ 6 മുതല്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് സംപ്രേക്ഷണം ചെയ്യും.
