കൊച്ചി: കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പ്രതിയായതോടെ കടുത്ത നിലപാടുമായി സഹതാരങ്ങള്‍. അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നാലെ താരങ്ങളുടെ പ്രതികരണവും വന്നു. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് ആസിഫ് അലി പറയുന്നു.

ദിലീപുമായി ഇനി മാനസികമയി ഒരു ബന്ധവും ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. അവര്‍ക്ക് ഉണ്ടായ ദുരനുഭവത്തില്‍ തനിക്ക് വ്യക്തിപരമായി വേദനയുണ്ട് എന്നും ആസിഫ് അലി വ്യക്തമാക്കി. ഒരു മാധ്യമത്തിനോടാണ് ആസിഫ് അലി ഇത് പറഞ്ഞത്.