Asianet News MalayalamAsianet News Malayalam

അഞ്ജു കുര്യന്‍ ആസിഫ് അലിയുടെ നായികയാകുന്നു

Asif Ali to romance Anju Kurian in his next
Author
Thiruvananthapuram, First Published May 12, 2016, 7:40 AM IST

ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്റെ കാമുകിയായി അഭിനയിച്ച അഞ്ജു കുര്യന്‍ ആസിഫ് അലിയുടെ നായികയാകുന്നു. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് അഞ്ജു കുര്യന്‍ ആസിഫ് അലിയുടെ നായികയാകുന്നത്.

ലിജു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിക്ക് പുറമേ ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആസിഫ് അലിയുടെ സുഹൃത്തായി നരേനും ചിത്രത്തിലുണ്ട്. കണ്ണൂരും പൊള്ളാച്ചിയും പാലക്കാടും കൊടൈക്കനാലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആസിഫ് അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Follow Us:
Download App:
  • android
  • ios