ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന അറിൻ ചിത്രമാണ് അസിൻ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

അഭിനയ പ്രതിഭ കൊണ്ട്‌ തെന്നിന്ത്യയിലും ബോളിവുഡിലും സ്ഥാനം ഉറപ്പിച്ച നടിയാണ് അസിന്‍. സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അസിൽ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേഷക ശ്രദ്ധ നേടി സിനിമാലോകം കീഴടക്കിയത്. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം താരം ആരാധകരെ അറിയിക്കാറുണ്ട്. 

മകൾ അറിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അസിൻ ആരാധകർക്കായി പങ്കുവച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാമം അകൗണ്ടിലൂടെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ച‌ത്. കഴിഞ്ഞ കൊല്ലമാണ് മകൾ അറിൽ പിറന്നതെങ്കിലും മാധ്യമങ്ങളില്‍ നിന്ന് മകളെ മാറ്റി നിര്‍ത്താന്‍ രാഹുലും അസിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ കൊച്ചുമാലാഖ അറിന് ഒപ്പമുളള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്.

View post on Instagram

ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന അറിൻ ചിത്രമാണ് അസിൻ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

മൈക്രോമാക്സ് ഉടമ രാഹുല്‍ ശർമയാണ് അസിന്‍ വിവാഹം ചെയ്തത്. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷം 2016 ജനുവരിലാണ് ഇരുവരും വിവാഹിതരായത്.