അപര്‍ണയ്‍ക്കെതിരെ മോശം കമന്റ്, രൂക്ഷ പ്രതികരണവുമായി അസ്‍കര്‍ അലി

അപര്‍ണ ബാലമുരളിക്കെതിരെ വന്ന മോശം കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ അസ്‍കര്‍ അലി. അസ്‌കറും അപർണയും പ്രധാനവേഷങ്ങളിലഭിനയിച്ച കാമുകിയുടെ പ്രൊമോഷന്റെ ഭാഗമായി ലൈവിൽ വന്നതായിരുന്നു ഇരുവരും. ഇതിന് താഴെയായാണ് അപർണയ്‌ക്ക് നേരെ മോശം കമന്റുകൾ വന്നത്. കമന്റുകള്‍ക്ക് മറുപടിയുമായി അസ്‍കര്‍ അലി വീണ്ടും ലൈവിലെത്തുകയായിരുന്നു.

"മലയാളികൾക്ക് നല്ലൊരു സംസ്‌കാരമുണ്ട്. അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ ഇപ്പോഴത്തെ മലയാളി ആൺകുട്ടികൾക്കൊക്കെ നല്ല ദേഷ്യം വരും. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ ലൈവിൽ ഒന്നുകൂടി വരാൻ കാരണം. ഒരുത്തൻ കമന്റ് ചെയ്‌തു നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേടീ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടീ... നമ്മൾ ഒരിക്കലും പെൺകുട്ടികളെ അധിക്ഷേപിക്കരുത്. അറിയാത ഒരു പെണ്ണിനെ കേറി ഡീ എന്ന് വിളിക്കരുത്. മറുപടിക്ക് പകരം ഇപ്പോഴത്തെ ആൺപിള്ളാര് രണ്ടെണ്ണം പൊട്ടിക്കുകയാണ് പതിവ്. നിനക്ക് അഭിനയിക്കാൻ അറിയാമോടി ശവമേ എന്ന കമന്റിനും രൂക്ഷമായി അസ്‍കര്‍ അലി മറുപടി പറഞ്ഞു. സ്വന്തം വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ ശവം എന്നു വിളിക്കുമോ. ഇവൻ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, പിടിച്ച് ഒരു അടി തന്നു കഴിഞ്ഞാല്‍ മോശമാകും- അസ്‍കര്‍ അലി പറഞ്ഞു.