എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടി എടുത്തില്ല എന്നതിന്‍റെ പേരില്‍ അല്ല ഈ രാജി. ആരോപണവിധേയനായ ഈ നടന്‍ നേരത്തെ എന്‍റെ അഭിനയ അവസരങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ അന്ന് സംഘടന നടപടി എടുത്തില്ല

കൊച്ചി: താര സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വുമണ്‍ കളക്ടീവ് അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആക്രമണത്തിനിരയായ നടി അമ്മയില്‍ നിന്ന് രാജിവച്ചതായി വ്യക്തമാക്കി. നടിയുടെ രാജികത്തിന്‍റെ പൂര്‍ണരൂപം നടി പാര്‍വതി വായിക്കുകയായിരുന്നു.

നടിയുടെ രാജിക്കത്ത് പൂര്‍ണപൂരത്തില്‍

അമ്മ എന്ന സംഘടനയില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടി എടുത്തില്ല എന്നതിന്‍റെ പേരില്‍ അല്ല ഈ രാജി. ആരോപണവിധേയനായ ഈ നടന്‍ നേരത്തെ എന്‍റെ അഭിനയ അവസരങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ അന്ന് സംഘടന നടപടി എടുത്തില്ല. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ ആരോപണവിധേയനായ ആളെ സംരക്ഷിക്കുകയാണ് സംഘടന ചെയ്തത്. അതിനാല്‍ ഈ സംഘടനയുടെ ഭാഗമായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജിവയ്കക്കുന്നു.