സോഹൻ ലാൽ സംവിധാനം ചെയ്ത 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ് ' എന്ന ഫീച്ചർ ഡോക്യൂമെന്ററി ഫിലിം പൂർത്തിയായി. പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനം ലക്ഷ്യമാക്കി നിർമിച്ചിരിക്കുന്ന ഡോക്യൂമെന്ററി യുടെ ട്രൈലെർ സംവിധായകനും നടനുമായ ജോയ് മാത്യു റിലീസ് ചെയ്തു.

ഒരു തെരുവ് പട്ടിയുടെ കണ്ണിലൂടെ കേരളത്തിലെ സമകാലീന സംഭവ വികാസങ്ങളിലേക്കു വെളിച്ചം വീശുന്ന ഡോക്യുമെന്ററി ഒരേ സമയം രണ്ടു ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉമാശങ്കർ, അഭിജിത് എന്നീ പുതിയ ഛായാഗ്രാഹകരുടെ ആദ്യ ചിത്രം കൂടിയാണിത്. മൃഗ സ്നേഹിയും കലാകാരനുമായ ബൈജു ജോൺ ആണ് 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ് ' നിർമ്മിച്ചിരിക്കുന്നത്.

ഒരു നായയുടെ ആത്മഗതമായി അവതരിപ്പിക്കപ്പെടുന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത നടൻ രവി വള്ളത്തോൾ.