കൊച്ചി: സിദ്ധാര്‍ഥും ആന്‍ഡ്രിയയും ഒന്നിക്കുന്ന ഹൊറര്‍ റൊമാന്‍റിക്ക് സിനിമ 'അവള്‍' നാളെ കേരളത്തിലെത്തും. തമിഴില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മിലിന്‍ഡ് റാവുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്.