പലതവണ റിലീസ് നീട്ടിവച്ച അവരുടെ രാവുകളുടെ കാര്യത്തില്‍ തീരുമാനമായി. ജൂണ്‍ 23നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദനും ആസിഫ് അലിയും ആണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി റോസ് ആണ് നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് ആണ് അവരുടെ രാവുകള്‍ ഒരുക്കുന്നത്.