Asianet News MalayalamAsianet News Malayalam

കളക്ഷനില്‍ അത്ഭുതം തീര്‍ത്ത് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍

  • ലോക സിനിമയില്‍ തന്നെ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍
Avengers Infinity War Crossing 1B in Record Time

ലോക സിനിമയില്‍ തന്നെ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍. മാര്‍വലിന്‍റെ സൂപ്പര്‍ ഹീറോ താരങ്ങള്‍ എല്ലാം അണിനിരന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ലോകത്താകമാനം ബോക്സ് ഓഫീസില്‍ നിന്നും പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ ഉണ്ടാക്കി. ഇത്തരത്തില്‍ ലോകത്ത് ഇന്നുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ആദ്യ ദിവസത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമാണ് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍. കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്.

6450 കോടി രൂപ കളക്ഷന്‍ നേടുന്ന 33- മത്തെ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. ഡിസ്‌നിയുടെ തന്നെ മറ്റൊരു സിനിമയായ സ്റ്റാര്‍ വാര്‍സ്; ദ ഫോഴസ് അവക്കേന്‍സിന്റെ റെക്കോഡാണ് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ മറികടന്നത്. 12 ദിവസം കൊണ്ടായിരുന്നു സ്റ്റാര്‍ വാര്‍സ്; ദ ഫോഴ്സ് അവക്കേന്‍സ് 6450 കോടി രൂപ കളക്ഷനായി നേടിയത്.

അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ ഇതിനകം തന്നെ  പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.  റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ അവന്‍ജേര്‍സ്: ഇന്‍ഫിനിറ്റി വാര്‍ യുഎസില്‍ നിന്നും മാത്രം 338.4 ദശലക്ഷം ഡോളര്‍ കളക്ഷന്‍ നേടിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ 566.7 ഡോളറാണ് ആദ്യ ആഴ്ച ചിത്രം നേടിയത്. ഇതും ലോക റെക്കോഡാണ്.

Follow Us:
Download App:
  • android
  • ios